14 December, 2019 05:25:54 PM


യുവാവിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമം; ആറു പേര്‍ പിടിയില്‍



അങ്കമാലി: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ പിടിയില്‍ . എളവൂര്‍ സ്വദേശികളായ കുരിശിങ്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (20), മേലേപ്പിള്ളി വീട്ടില്‍ ടോണി (21), വട്ടത്തേരി വീട്ടില്‍ ശ്രീജിത്ത് (20), പീച്ചാനിക്കാട് കരയാട്ടുപറമ്ബില്‍ വീട്ടില്‍ വൈഷ്ണവ് (21), പീച്ചാനിക്കാട് സ്വദേശികളായ പാലിക്കുടത്ത് വീട്ടില്‍ ഏല്യാസ് (22), വടക്കന്‍ വീട്ടില്‍ ആന്‍സണ്‍ (21) എന്നിവരാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

അങ്കമാലി പുളിയനം കല്‍ക്കുരിശ് നമ്പ്യാത്ത് വീട്ടില്‍ സതീഷിനെ (25) വടിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ് . സതീഷിന്‍റെ വീട്ടിലെ ആക്രമണത്തിന് ശേഷം മാരകായുധങ്ങളുമായി പ്രതികള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലും എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K