14 December, 2019 02:16:33 PM


സ്പൈസ് ജെറ്റ് മൂന്ന് വിമാനങ്ങള്‍ താത്കാലികമായി നിലത്തിറക്കി



ഇസ്രായേല്‍: സ്‌പൈസ് ജെറ്റ് തങ്ങളുടെ മൂന്ന് ബോയിംഗ് 737 ചരക്ക് വിമാനങ്ങള്‍ താത്കാലികമയി നിലത്തിറക്കിയായി അറിയിച്ചു. ഈ വിമാനങ്ങളെ ചരക്കുവിമാനങ്ങളാക്കി മാറ്റിയ ഇസ്രായേലി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസി‌ന്‍റെ (ഐ‌എ‌ഐ) ഉപദേശപ്രകാരമാണ് നടപടിയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

ഐ‌എ‌ഐയുടെ ഉല്‍‌പാദന സൗകര്യങ്ങളുടെ ആഭ്യന്തര പരിശോധനയ്ക്കിടെ, ഈ വിമാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 9 ജി റിജിഡ് ബാരിയര്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രക്രിയയില്‍ ഒരു തകരാര്‍ കണ്ടെത്തിയതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. റെഗുലേറ്ററി ക്ലിയറന്‍സിന് ശേഷം ഈ വിമാനങ്ങള്‍ വീണ്ടും പറക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K