14 December, 2019 07:58:41 AM


ചാനൽ മാറ്റുന്നതിനെച്ചൊല്ലി സഹോദരൻമാർ തമ്മിൽ സംഘട്ടനം; അമ്മിക്കല്ലുകൊണ്ട് അടിയേറ്റ് ജ്യേഷ്ഠൻ മരിച്ചു

തൊടുപുഴ: ടി വി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജേഷ്ഠ സഹോദരന്‍ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈന്‍ സ്വദേശി വെളളയാമ്പല്‍ ജോസഫ്(26) ആണ് മരിച്ചത്. ജോസഫിന്റെ ഇളയ സഹോദരന്‍ ജോഷ്വ (21) ആണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.


കിഡ്‌നി സംബന്ധമായ ചികത്സയുമായി ബന്ധപ്പെട്ട ജോസഫിന്റെയും ജോഷ്വായുടെയും കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു. ജോസഫും ജോഷ്വയും മാത്രമായിരുന്നു കമ്പിലൈനിലെ വീട്ടില്‍ ഉണ്ടായിരുന്നത്.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. പിതാവ്: ജോസഫ്, മാതാവ്: ലുധിയ. പോള്‍, സാമുവല്‍ എന്നിവരാണ് ജോസഫിന്‌റെ മറ്റ് സഹോദരൻമാർ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K