12 December, 2019 10:40:19 PM


അനധികൃത പാറഖനനം: കുറവിലങ്ങാട് പാറ പൊട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു



കുറവിലങ്ങാട്: പാറ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശ് ചിഞ്ചുവാര ജില്ലയിലെ മോര്‍ ഡോണ്‍ഗരി സ്വദേശി രമേഷ് കൈത (41), ബന്ധുവും തൊഴിലാളിയുമായ സാഹബ് റാവു പാക്കറെ (42) എന്നിവരാണ് മരിച്ചത്. വൈക്കം റോഡില്‍ ഗവ.ഹോസ്പിറ്റലിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനധികൃതമായി നടത്തിവന്നിരുന്ന പാറ ഖനനയുണിറ്റിലാണ് അപകടം നടന്നത്.


ഗുരുതര പരിക്കുകളോടെ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ആറുമാസക്കാലമായി ഇവിടെ കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് വില്‍പ്പന നടത്തി വരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഖനനം തുടര്‍ന്നു. അടിഭാഗത്ത് പാറ തുളച്ചു കൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് മുകളില്‍ നിന്ന് പാറ അടര്‍ന്നു വീഴുകയായിരുന്നു. രമേഷ് കൈത സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K