12 December, 2019 06:51:50 PM


കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു



കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയായ രണ്ടാനച്ഛന്‍ ഒളിവിലാണ്. ഇന്ന് വൈകുന്നേരമാണ് സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K