12 December, 2019 03:35:55 PM


കൊച്ചിയില്‍ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം



കൊച്ചി: കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം ഉള്ള കുഴിയിലാണ് യുവാവ് വീണത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിയില്‍ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം.


റോഡിലേക്ക് വീണ യുവാവിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയാണ് കുഴിയെടുത്തത്. ഒരു മാസത്തോളമായി കുഴി മൂടാതെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K