12 December, 2019 08:35:50 AM


നൈ​ജ​റി​ൽ സൈ​നി​ക ക്യാമ്പി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം: 60 പേ​ർ കൊ​ല്ല​പ്പെ​ട്ടു; പിന്നില്‍ ബോ​ക്കോ ഹ​റാ​മെന്ന് സംശയം



നി​യാ​മേ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജ​റി​ൽ സൈ​നി​ക ക്യാ​ന്പി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 60 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടി​ല്ല​ബെ​രി പ്ര​വി​ശ്യ​യി​ലെ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഷെ​ല്ലു​ക​ളും മോ​ർ​ട്ട​റു​ക​ളും ഉ​പ​യോ​ഗി​ച്ച് ഭീ​ക​ര​ർ ക്യാ​ന്പി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 


ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഐ​എ​സ് ബ​ന്ധ​മു​ള്ള ബോ​ക്കോ ഹ​റാ​മാ​ണ് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ട​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K