10 December, 2019 03:39:57 PM


ശബരിമല ദര്‍ശനത്തിന് സുരക്ഷ: രഹ്‌ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും



ദില്ലി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കേരളാ പോലീസ് തയ്യാറാകുന്നില്ലെന്നും,​ സംസ്ഥാന സര്‍ക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് രഹ്‌ന ഫാത്തിമ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. രഹ്‌ന ഫാത്തിമയെക്കൂടാതെ ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരുന്നു.

രഹ്ന ഫാത്തിമയുടെ ഹര്‍ജി പരിഗണിക്കുന്പോള്‍ തന്നെ ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇല്ല. കഴിഞ്ഞ മണ്ഡലകാലത്ത് രഹ്‌ന ഫാത്തിമ ദര്‍ശനത്തിന് ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഹെല്‍മറ്റ് ധരിപ്പിച്ച്‌ സന്നിധാനത്ത് എത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പൊലീസ് രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K