10 December, 2019 03:02:19 PM


ജി.സി സി ഉച്ചകോടി: ഖത്തര്‍ അമീര്‍ പങ്കെടുക്കില്ല; പ്രധാനമന്ത്രിയെ അയക്കും



റിയാദ്: ഇന്ന് ആരംഭിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നാല്‍പതാമത് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കില്ല. ഖത്തര്‍ പ്രധാനമന്ത്രിയാണ് പകരം പങ്കെടുക്കുക. സൗദി തലസ്ഥാന നഗരിയായ റിയാദിലാണ് ഉച്ചകോടി. ഖത്തര്‍ പ്രധാനമന്ത്രി റിയാദിലേക്ക് പുറപ്പെട്ടു. ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

നേരത്തെ യു എ ഇ ആസ്ഥാനമായ അബുദാബിയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആസ്ഥാന നഗരിയില്‍ ചേരാന്‍ യു എ ഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സൗദി തലസ്ഥാന നഗരിയായ ജിസിസി ആസ്ഥാന കേന്ദ്രത്തിലേക്ക് മാറ്റിയത്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ഉച്ചകോടിയില്‍ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യും.
രണ്ടര വര്‍ഷമായി തുടരുന്ന ഖത്തറുമായുള്ള സഊദി സഖ്യ രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സൂചന. സഊദിയുമായി ഖത്തര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും പരിഹാരം കാണുമെന്നുമുള്ള പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K