10 December, 2019 11:01:57 AM


38 പേരുമായി ചിലിയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് തിരിച്ച സൈനിക വിമാനം കാണാതായി




സാന്‍റിയാഗോ: ചിലിയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് തിരിച്ച സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:55നാണ് ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്.


ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 38 പേരില്‍ 17 പേര്‍ ക്രൂ അംഗങ്ങളും 21 പേര്‍ യാത്രക്കാരാണെന്നും വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K