09 December, 2019 09:49:38 PM


വീട്ടുകാർ ഒളിപ്പിച്ചു വെച്ച താക്കോലെടുത്ത് മോഷണം നടത്തിയ യുവാവ് പിടിയിൽ





തിരുവനന്തപുരം: വീട്ടുകാർ പുറത്തുപോയപ്പോൾ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോലെടുത്ത് വാതിൽ തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. വിളവൂർക്കൽ കോളച്ചിറ ആയാംവിള സുജിഭവനിൽ മനു എന്നു വിളിക്കുന്ന എം.സുനീഷ്(32) ആണ് അറസ്റ്റിലായത്. തൈക്കാടിനടുത്തു നിന്നാണിയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ മൊബൈൽഫോൺ പിന്തുടർന്നാണ് പിടികൂടിയത്.


കഴിഞ്ഞ ബുധനാഴ്ച വിളവൂർക്കൽ ദാമോദർനഗർ ജോനിൽ സുനിലിന്റെ വീട്ടിലായിരുന്നു മോഷണം. വജ്രം ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം രൂപയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഇയാൾ വീട്ടിൽക്കയറിയിട്ട് പുറത്തു പോകുന്നതിന്റെ ദൃശ്യം സമീപവാസി മൊബൈലിൽ പകർത്തിയത് പോലീസിനു കൈമാറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K