02 April, 2016 02:35:49 PM


പ്രമുഖ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ കസ്റ്റഡിയിലെടുത്തു



മുംബൈ : പ്രമുഖ ഹിന്ദി നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍രാജ് സിംഗിനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായുള്ള പ്രശ്നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയില്‍ അവസാനിച്ചതെന്നാണ് പോലീസ് നിഗമനം. 

പ്രത്യുഷ അവസാനമായി കുറിച്ച വാട്സ്ആപ്പ് സ്റ്റാറ്റസില്‍‍ മരണത്തെക്കുറിച്ചുള്ള സൂചനകളായിരുന്നത്രേ. "മരണത്തിന്  ശേഷവും ഞാന്‍ നിന്നോട് മുഖം തിരിക്കില്ല" എന്നുള്ള സ്മൈലി സ്റ്റാറ്റസായിരുന്നു. രാഹുലുമായുള്ള വിവാഹത്തെപ്പറ്റി സുഹൃത്തുക്കള്‍ക്ക് പ്രത്യുഷ സൂചനകള്‍ നല്‍കിയിരുന്നെന്നാണ് അറിവ്. 

മുറിയില്‍ മരിച്ചുകിടക്കുന്നതായി പോലീസില്‍ അറിയിച്ചത് കൂടെ അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ് ശുക്ലയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K