09 December, 2019 06:43:06 PM


പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് ക​ട​ന്നുക​യ​റാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍; വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച




ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ന്‍ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പി​ടി​യി​ലാ​യ ആ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ​ല്‍​ഹി പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല.

സെ​പ്റ്റം​ബ​റി​ല്‍ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ച്‌ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ട്ടോ​ര്‍ ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ള്‍ വി​ജ​യ് ചൗ​ക്കി​ലെ ഗേ​റ്റ് വ​ഴി പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ടെ​യാ​ണു പി​ടി​യി​ലാ​യ​ത്. ഗേ​റ്റ് വ​ഴി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്നു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ കേ​ന്ദ്ര​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് അ​ജ്ഞാ​ത​ന്‍ ക​ട​ന്നു​ക​യ​റി​യ​തും സു​ര​ക്ഷാ വീ​ഴ്ച​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​യാ​ള്‍ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്കു ക​ട​ന്നു​ക​യ​റി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K