09 December, 2019 06:28:45 PM


ഫീസ് വര്‍ധന; ജെ.എന്‍.യു മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ലാത്തിച്ചാര്‍ജ്



ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ്വര്‍ധനക്കെതിരെ സമര രംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ്നടത്തുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനപൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ഒരു മാസത്തിലേറെയായി സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്.

നിര്‍ദ്ദിഷ്ട ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K