09 December, 2019 03:04:34 PM


സവാള ക്ഷാമത്തിന് പരിഹാരമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി



തൃശൂര്‍: ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സവാള തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തി. 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്. ഈജിപ്തില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള കഴിഞ്ഞ ദിവസം തന്നെ മാര്‍ക്കറ്റുകളിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സവാളയാണ് തൃശൂരിലെ മാര്‍ക്കറ്റില്‍ എത്തിയത്. വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍ രൂപത്തിലും ഗുണത്തിലും വ്യത്യാസമുണ്ട്. വിദേശ സവാളക്ക് ജലാംശം കൂടുതലുണ്ടെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്. നിലവില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വിദേശ സവാള മാര്‍ക്കറ്റിലെത്തുന്നത്. വരും ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കൂടുതല്‍ സവാള മാര്‍ക്കറ്റുകളിലേക്കെത്തുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയില്‍ കുറവുണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു.
സവാള ക്ഷാമം പരിഹരിക്കാന്‍ ഈ മാസം പത്താം തീയതിയോടെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്വന്തം നിലക്കാണ് വ്യാപാരികള്‍ വിദേശത്ത് നിന്ന് സവാള മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K