07 December, 2019 11:32:05 PM


റിയാദിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടു



റിയാദ്: പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന്  ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപ്പിടിച്ചു. റിയാദിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി തീപടര്‍ന്ന് ആളിക്കത്തിയതോടെ വാഹനത്തില്‍ നിന്ന് ശക്തമായ പുക ഉയര്‍ന്നു. എന്നാല്‍ വാഹനത്തില്‍ നിന്ന് ഉടന്‍ തന്നെ പുറത്തിറങ്ങിയ സൗദി സ്വദേശിയായ യുവാവിന്റെയും സ്ത്രീയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.


പെട്രോള്‍ ബങ്കിലേക്ക് തീപടരാതിരിക്കാനായി അഗ്‌നിശമനസേന സിലിണ്ടര്‍ ഉപയോഗിച്ച് പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരന്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാര്‍ ഉടമയായ യുവാവ് മറ്റൊരു സിലിണ്ടര്‍ ഉപയോഗിച്ച് തീയണച്ച് അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K