07 December, 2019 04:11:37 PM


കുളിമുറിദൃശ്യങ്ങള്‍ കാട്ടി 17കാരിയെ പീഡിപ്പിച്ചു: ഇടനിലക്കാരിയടക്കം നാലു പേര്‍ പിടിയില്‍



കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുളിമുറി ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ലോഡ്ജിലും ഹോട്ടലുകളിലും എത്തിച്ച്‌ പലര്‍ക്കായി കാഴ്ചവെച്ച കേസില്‍ യുവതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ ഇടനിലക്കാരിയെ ആണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. കൂടാതെ പൊലീസ് നടത്തിയ റെയ്ഡില്‍ കരുനാഗപള്ളിയിലെ ലോഡ്ജ് ഉടമയടക്കം മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃക്കടവൂര്‍ കുരീപ്പുഴയിലെ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായാണ് ബന്ധുവായ യുവതി കൂട്ടികൊണ്ടുപോയത്. തുടര്‍ന്ന് കൊട്ടിയം കരുനാഗപള്ളി ഭാഗങ്ങളിലും ലോഡ്ജുകളിലും ഹോം സ്‌റ്റേകളിലും എത്തിക്കുകയും പലരും പീഡിപ്പിക്കുകയും ചെയ്തു. ഇടപാടുകാരില്‍നിന്ന് ലക്ഷങ്ങള്‍ ഇടനിലക്കാരി സമ്പാദിച്ച്‌ വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടനിലക്കാരിയുടെ വീട്ടില്‍ കമീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ രേഖകള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K