07 December, 2019 11:49:18 AM


ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി തിരുവനന്തപുരം മെഡി. കോളേജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് ചാ​ടി മ​രി​ച്ചു



തിരുവനന്തപുരം: രോ​ഗി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് ചാ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പേ ​വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രീ​കാ​ര്യം ക​ല്ല​മ്ബ​ള്ളി ശ്രു​തി ഭ​വ​നി​ല്‍ എം. ​ജോ​ര്‍​ജ് (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെയാണ് സംഭവം.


കു​റ​ച്ചു​ദി​വ​സ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ജോ​ര്‍​ജ് പേ​വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​ര​ന്‍ പു​റ​ത്തു പോ​യ സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് ജോ​ര്‍​ജ് താ​ഴേ​ക്ക് ചാ​ടുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മരണപ്പെടുകയും ചെയ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജോ​ര്‍​ജ്. സു​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ശ്രു​തി, ജെ​റി​ന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K