06 December, 2019 10:54:44 PM


നിർഭയ പ്രതികളുടെ ആരാച്ചാരാകാൻ തയാറായി പാലാക്കാരൻ യുവാവ്



പാലാ: നി​ർ​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ആ​രാ​ച്ചാ​ർ​മാ​ർ ഇ​ല്ലെ​ന്ന വാ​ർ​ത്തയ്ക്ക് പി​ന്നാ​ലെ​യാ​ണ് മലയാളി യുവാവ് മുന്നോട്ടുവന്നു. നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാൻ അധികൃതരുടെ അനുമതി തേടിയത് പാലാ കുടക്കച്ചിറ സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ നവീൽ ടോം ജോസ് കണ്ണാട്ട് ആണ്.

നി​ർ​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ആ​രാ​ച്ചാ​ർ​മാ​ർ ഇ​ല്ലെ​ന്ന വാ​ർ​ത്തയ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​വീൽ ഡ​ൽ​ഹി സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടും പ്രി​സ​ണ്‍​സ് അ​ഡീ​ഷ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലു​മാ​യ മു​കേ​ഷ് പ്ര​സാ​ദി​ന് ഇ ​മെ​യി​ൽ അ​യ​ച്ചി​രി​ക്കു​ന്ന​ത്. പ്രതി​​ക​​ളെ തൂ​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തി​​ന് പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചാ​​ൽ വ​​യ​​നാ​​ട്ടി​​ലെ ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ൽ ആം​​ബു​​ല​​ൻ​​സ് വാ​​ങ്ങാ​​ൻ ഈ ​​പ​​ണം ഉ​​പ​​യോ​​ഗി​​ക്കു​​മെന്നാണ് നവീൽ പറയുന്നത്.

കോ​​ട്ട​​യം, പാമ്പാ​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​തു​​രാ​​ല​​യ​​ങ്ങ​​ളി​​ൽ സേ​​വ​​നം ചെ​​യ്തി​​രു​​ന്ന ന​​വീ​​ൽ ഇ​​പ്പോ​​ൾ കു​​ടും​​ബ​ സ​​മേ​​തം ഡ​​ൽ​​ഹി​​യി​​ലാ​​ണു താ​​മ​​സം. സ്കാ​​നി​​യ ബ​​സും ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക​​ളും ഓ​​ടി​​ച്ചി​​രു​​ന്ന ന​​വി​​ൽ നി​​ർ​​ഭ​​യ സം​​ഭ​​വം ന​​ട​​ന്ന ഡ​​ൽ​​ഹി വ​​സ​​ന്ത് വി​​ഹാ​​ർ മ​​ഹി​​പാ​​ൽ​​പൂ​​രി​​ലാ​​യി​​രു​​ന്നു താ​​മ​​സം. ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ളു​​ടെ പി​​താ​​വ് കൂടിയാണ് നവീൽ. നി​​ർ​​ഭ​​യ​​ക്കേ​​സി​​ൽ പ്ര​​തി​​ക​​ൾ​​ക്കു വ​​ധ​​ശി​​ക്ഷ ഉ​​റ​​പ്പാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തി​ഹാ​​ർ ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ ആ​​രാ​​ച്ചാ​​രെ തേ​​ടി​​യ​​ത്. ആരാച്ചാർമാരെ കിട്ടാനില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് നവീൽ മുന്നോട്ടുവന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K