06 December, 2019 05:10:58 PM


കൃഷിക്കാരന്‍ ദൈവികനായി: മക്കളുണ്ടാകാന്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച് അറസ്റ്റിലുമായി; സംഭവം പന്തളത്ത്



പന്തളം:  പന്തളത്ത് 20 കാരിയെ പീഡിപ്പിച്ച 90 കാരന്‍ അറസ്റ്റില്‍. പൂഴിക്കോട് എമിനന്‍സ് വിളക്ക് സമീപമുള്ള മലപ്പുഴത്തറ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന യോഹന്നാന്‍ ആണ് അറസ്റ്റിലായത്. കൃഷിക്കാരനായിരുന്ന യോഹന്നാന്‍ ദൈവിക വേഷം കെട്ടിയതോടെ നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായും മറ്റും യോഹന്നാനെ സമീപിച്ചിരുന്നതായി പോലീസ് പറയുന്നു.

അടൂര്‍ സ്വദേശികളായ മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ യോഹന്നാനെ സമീപിച്ചിരുന്നു. പ്രാര്‍ത്ഥനയിലൂടെ ആഗ്രഹം സഫലീകരിക്കാമെന്നു പറഞ്ഞു മൂന്നു മാസത്തോളം പീഡിപ്പിച്ചു എന്നാണു കേസ്. യുവതി തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്. പന്തളം സിഐ ബിജു. ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയ്ക്ക് യോഹന്നാനെ അറസ്റ്റ് ചെയ്തു . അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K