05 December, 2019 03:43:59 PM


കാഞ്ഞിരപ്പള്ളിയില്‍ കോളേജിന് മുന്നില്‍ കഞ്ചാവുമായി ചെങ്ങന്നൂർ സ്വദേശി പിടിയിൽ



കാഞ്ഞിരപ്പള്ളി: എക്‌സൈസ് സംഘം കെ.കെ. റോഡിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പൊടിമറ്റം സെന്‍റ് ഡൊമിനിക്‌സ് കോളേജിന് മുൻവശത്ത്  വിൽപ്പനക്കായി കൊണ്ടു വന്ന 600 ഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ ചെറിയനാട് സ്വദേശി സിബി മൻസിൽ വീട്ടിൽ സിദ്ദിഖ് മകൻ സൂപ്പി. എസ് (31) ആണ് അറസ്റ്റിലായത്. ആവശ്യക്കാർക്ക് ചെറു പൊതികളായി കഞ്ചാവ് വില്പന നടത്തി വന്നിരുന്ന ഇയാൾ തമിഴ്നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. കാഞ്ഞിരപ്പള്ളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.എസ്. ബിനു,  പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ മൈക്കിൾ,  സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എച്ച്. ഷഫീഖ്, പി.എസ്. ഹരികുമാർ,  വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ,  ഡ്രൈവർ കെ.ജെ. സജി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K