05 December, 2019 02:32:54 PM


എൻഡിഎ വിട്ട് ജനപക്ഷം: മോദി രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന് പി.സി ജോർജ്



കോട്ടയം: ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പി.സി ജോർജ് എം.എൽ.എ. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെന്നും പി.സി ജോർജ് വ്യക്തമാക്കി.


പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ജോര്‍ജ് ഉന്നയിച്ചിരുന്നത്. കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടിയാണ് ബി.ജെ.പി എന്നും ജോര്‍ജ് ആരോപിക്കുന്നു. നല്ല പ്രവർത്തകരാണ് ബി.ജെ.പിയുടേതെങ്കിലും നേതാക്കന്മാർക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ല. നേതാക്കന്മാരുടെ മനസു മാറാതെ ബി.ജെ.പിക്ക് രക്ഷയില്ല. വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയിൽ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോർജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K