04 December, 2019 06:01:25 PM


സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 18 ഇന്ത്യക്കാരടക്കം 23 മരണം, 130 പേര്‍ക്ക്




ഖാര്‍ത്തൂം: സുഡാനില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 23 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. 130 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

തലസ്ഥാനമായ ഖാര്‍ത്തൂമിലെ വ്യവസായ മേഖലയിലെ സീല സിറാമിക് ഫാക്ടറിയിലാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

34 ഇന്ത്യക്കാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച പ്രാദേശിക ആശുപത്രികളില്‍ രക്ത ദാനത്തിന് എത്താന്‍ സര്‍ക്കാര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍ ശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറി പരിസരത്ത് നിര്‍ത്തിയിട്ട് വാഹനങ്ങളടക്കം കത്തി നശിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K