03 December, 2019 12:37:43 PM


അയോധ്യക്കേസ് പുനപരിശോധന ഹര്‍ജി: രാജീവ് ധവാനെ ഒഴിവാക്കി ജുമിയത് ഉലമ ഇ ഹിന്ദ്




ദില്ലി: അയോധ്യക്കേസ് വിധിക്കെതിരെ ജുമിയത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി.തന്നെ ഒഴിവാക്കിയ വിവരം രാജീവ് ധവാന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.  അനാരോഗ്യം കാരണമാണ് അഭിഭാഷകനെ ഒഴിവാക്കിയതെന്നാണ് ജമിയത് ഉല്‍മ ഇ ഹിന്ദിന്‍റെ വിശദീകരണം. എന്നാല്‍ തീരുമാനം അംഗീകരിക്കുന്നുണ്ടെങ്കിലും വിശദീകരണം തെറ്റാണെന്നും തനിക്ക് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.


ഇന്നാണ് അയോധ്യ വിധിയില്‍ ഭരണഘടനാ ബെഞ്ചിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം.സിദ്ദിഖിന്‍റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാന സയിദ് ആഷാദ് റഷീദിയാണ് ഹര്‍ജിക്കാരന്‍. ഇവര്‍ക്ക് പുറമെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമബോര്‍ഡും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K