03 December, 2019 12:33:54 PM


കൂട്ടുകാരികള്‍ക്കൊപ്പം ഹോസ്റ്റലില്‍ നിന്നും ഓടിപ്പോയ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍



മുംബൈ : വാര്‍ഡയില്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്നും കൂട്ടുകാരികള്‍ക്കൊപ്പം ഓടിപ്പോയ 17 കാരിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയേയും മൂന്ന് കൂട്ടുകാരികളേയും ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്നു. അധികൃതരുടെ പരാതിയില്‍ പോലീസും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളില്‍ ഒരാളുടെ ബന്ധുവിട്ടീല്‍ നിന്നും ഇവരെ കണ്ടെത്തി.


ഹോസ്റ്റലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോരാന്‍ അധികൃതര്‍ തയ്യാറായെങ്കിലും കുറച്ചു ദിവസം വീട്ടില്‍ പോയി നിന്നതിന് ശേഷം വരാമെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി. ആത്മഹ്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും തന്റെ മാതാവിനും അമ്മാവനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. അമ്മയോടൊപ്പം കൃഷി സ്ഥലത്തേയ്ക്ക് പോയ കുട്ടി ഇടയ്ക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോയി. പിന്നീട് മടങ്ങി വന്നില്ല. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K