02 December, 2019 11:05:21 AM


കഷ്ടപ്പാട് പാതിയകലുന്നു; കു​തി​രാ​ൻ തു​ര​ങ്കത്തിന്‍റെ ഒരു വ​ശം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ൻ നിര്‍ദ്ദേശം



തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത ഭാഗികമായി തുറക്കുന്നു. വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ൻ തു​ര​ങ്കത്തിന്‍റെ ഒരുവ​ശം ഉടൻ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​. ഇതിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് അംഗം പി കെ പാണ്ഡെയെ മന്ത്രി ചുമതലപ്പെടുത്തി. 90 ശ​ത​മ​നം നി​ർ​മ്മണം പൂ​ർ​ത്തി​യാ​യ ഒരു തുരങ്കമാണ് ഉടൻ തുറക്കുക. തു​ര​ങ്ക​പ്പാ​ത​യിലെ ര​ണ്ടാ​മ​ത്തെ പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കും തു​റ​ന്നു ന​ൽ​കും. ഇതോടെ ഈ റൂട്ടിലെ ഗതാഗതതടസത്തിന് പാതി ആശ്വാസമാകും.


ദേശീയ പാത 544ലെ മണ്ണുത്തി വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടി എന്‍ പ്രതാപന്‍ എംപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മ​ണ്ണൂ​ത്തി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​രു​ന്നു. കു​തി​രാ​നി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​പി കേ​ന്ദ്ര​മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K