28 November, 2019 09:38:05 PM


പാലാ- തൊടുപുഴ റോഡിൽ മാനത്തൂരിൽ ഒരു മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ; നാല് പേർക്ക് പരിക്ക്



പാലാ: മാനത്തൂർ എസ്. എൻ.ഡി.പി ക്ഷേത്രത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഒരേ സ്ഥലത്ത്  രണ്ട് വാഹന അപകടങ്ങൾ ഉണ്ടായി. പാലയിൽ നിന്നും തൊടുപുഴയ്ക്ക് പോയ ലേഡി ഡോക്ടറുടെ കാറാണ്  ആദ്യം അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും അകലെയുള്ള  തോട്ടിലേക്ക് തലകീഴായി പതിച്ച കാറിൽ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഓടികൂടിയ നാട്ടുകാർ ഇവരെ പുറത്തെടുത്ത്  തൊടുപുഴയിലെ സ്വകാര്യ ഹോസ്പിറ്റലിൽ  എത്തിച്ചു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.


ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് വീണ്ടും കരിങ്കുന്നം സ്വദേശിയുടെ കാറും  ഈരാട്ടുപേട്ടയിൽ നിന്നും വന്ന വാനും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചു .കാറിൽ യാത്രക്കാരനും കുട്ടിയും ഉണ്ടായിരുന്നു. രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയിൽ ചില്ലുകൾ തറച്ചു കയറി പരിക്ക് പറ്റി . ഉടൻ തന്നെ നാട്ടുകാർ പരിക്ക് പറ്റിയവരെ ഹോസ്പിറ്റലിൽ എത്തിച്ചു. രാമപുരം പോലീസ്  സ്ഥലത്ത് എത്തി  മേൽ നടപടി സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K