27 November, 2019 10:58:54 AM


പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതി കൊല്ലപ്പെട്ട നിലയിൽ; ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ



പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറുപ്പംപടി തുരുത്തി സ്വദേശി ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി അസം സ്വദേശി ഉമര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ വശത്ത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. തൂമ്പ കൊണ്ടുള്ള അടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ദീപയുടെ തലക്കും മുഖത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K