26 November, 2019 04:53:19 PM


റിട്ട. എസ് ഐയുടെ മരണം; ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെൻഷൻ



കോട്ടയം: റിട്ട. എസ്.ഐ മുടിയൂർക്കര പറയകാവിൽ ശശിധരൻ (62)ന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പോലീസ് സേനയ്ക്ക് അപമാനം വരുത്തിയെന്ന കാരണത്താൽ ഗാന്ധിനഗർ സി.ഐ അനൂപ് ജോസിനെ സസ്പെന്‍ഡ് ചെയ്തു. ഇന്ന് രാവിലെ 11ന് ദക്ഷിണമേഖല ഐജിയാണ് സസ്പെന്‍ഡ് ചെയ്തത്.  പ്രതിയെന്ന് സംശയിച്ച് പിടികൂടിയ യുവാവ് പോലീസിന്‍റെ അനുമതിയില്ലാതെെ ഓടിപ്പോയതാണ് സി.ഐക്ക് സസ്പെൻഷന് കാരണമായത്.


ഞായറാഴ്ച പുലർച്ച 5 ന് നടക്കാനിറങ്ങിയ ശശിധരൻ  6 ന് വീടിന് സമീപത്തെ റോഡിൽ രക്തം വാർന്ന നിലയിൽ കിടക്കുന്നതാണ് നാട്ടുകാർ കാണുന്നത്.ഉടൻ തന്നെ ബന്ധുക്കളും, പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, മരണം സംഭവിച്ചിരിന്നു. തുടർന്ന് പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്ക് പിന്നിലേറ്റ മാരകമായ മുറിവ് ആണ് മരണകാരണമെന്നും, കൂടാതെ കഴുത്തിനും ഇടത് കൈക്കും മുറിവും ഉണ്ടായിരിന്നു.


ശശിധരൻ  കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതോടെ വർഷങ്ങളായി വാക്ക് തർക്കവും, വഴി തർക്കവും നിലനിൽക്കുന്ന അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത യുവാവിനെ 24 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും പ്രതിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഇയാളെ പിന്നീട് എപ്പോൾ വിളിച്ചാലും എത്തിച്ചേരണമെന്നണ ഉറപ്പിൽ മേൽ സി.ഐ അനൂപ് ജോോസ് വിട്ടയക്കുവാാൻ തീരുമാനിച്ചു. ഇയാളെ പോലീസിന്‍റെ സഹായത്തോടെ  വിട്ടയക്കുന്നതിനിടയിൽ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടു.


തുടർന്ന് ഇയാൾ രാവിലെ ആർപ്പുക്കര തൊണ്ണംകുഴിഭാഗത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് രഹസ്യസന്ദേശം ലഭിക്കുകയും രണ്ടു പോലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ ഇയാളെ പിടികൂടുവാൻ എത്തിയെങ്കിലും ഇവരെ തള്ളിയിട്ട് ഇവരുടെ ബൈക്കുമായി കടന്നു കളഞ്ഞു. പോലീസ് ജില്ലയില്ലാലാകെ നിർദ്ദേശം കൊടുത്തതനുസരിച്ച് മണർകാട് പോലീസ് വാഹനം റോഡിൽ നിരത്തി ഇയാളെ പിടികൂടി ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചു. ഉയർന്ന പോലീസ് മേധാവികൾ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K