25 November, 2019 07:58:50 AM


വിവാഹവാഗ്‌ദാനം നല്‍കി പതിനാറു വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: യുവാവ്‌ അറസ്‌റ്റില്‍



തിരുവല്ല: വിവാഹ വാഗ്‌ദാനം നല്‍കി പതിനാറു വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. നിരണം കൊമ്പങ്കരി കൊട്ടക്കച്ചിറയില്‍ അഖിലി(20)നെയാണ്‌ പുളിക്കീഴ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സെപ്‌റ്റംബര്‍ നാലിനും ആറിനുമായി പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച്‌ പകല്‍ സമയത്താണ്‌ പീഡനം നടന്നത്‌.


പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിട്ടുകാര്‍ കഴിഞ്ഞ ദിവസം കുട്ടിയോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ്‌ പീഡന വിവരം പുറത്തുവന്നത്‌. ഇതേത്തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ സ്വന്തം വീട്ടില്‍ നിന്നു പോക്‌സോ ചുമത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K