22 November, 2019 08:17:36 PM


റോഡരികിലെ തട്ടുകടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ പിഡബ്ല്യുഡി ഓവർസിയർ പൊലീസ് പിടിയിൽ



ഒറ്റപ്പാലം: റോഡരികില്‍ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഒറ്റപ്പാലം പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ഓവര്‍സിയറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി അയ്‌റോട്ടുപുരം ദിനേശാണ് (42) ഒറ്റപ്പാലം പൊലീസിന്‍റെ പിടിയിലായത്.


പറളി തേനൂര്‍ മുട്ടിക്കടവില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . ലക്കിടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ചായക്കട നടത്തുന്ന പരാതിക്കാരന്‍റെ മക്കളോട് പൊതുമരാമത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു . റോഡരികില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ചോദിച്ചതെന്ന് പരാതിയില്‍ പറയുന്നു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K