20 November, 2019 07:04:56 PM


ഉഴവൂരില്‍ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ മാനസിക വൈകല്യമുള്ള അമ്മ കഴുത്ത് ഞെരിച്ചു കൊന്നു



ഉഴവൂർ: മാനസിക വൈകല്യമുള്ള അമ്മ പതിനൊന്നുകാരിയായ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഉഴവൂർ അരിക്കര ശ്രീ നാരായണ സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി സൂര്യാ രാമൻ (10) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഉഴവൂർ കരുനെച്ചി റോഡിൽ വൃന്ദാവൻ ബിൽഡിംഗിൽ വാടകക്കു താമസിച്ചിരുന്ന യുവതിയാണ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 


വൈകുന്നേരം അഞ്ചു മണിയോടു കൂടി മുത്ത മകൻ എത്തിയപ്പോൾ ആണ് സംഭവം പുറത്ത് അറിയുന്നത്. തുടർന്ന് ഗ്രാമപഞ്ചായത്തംഗം  വി ടി സുരേഷിന്‍റെ നേത്യത്വത്തിൽ നാട്ടുകാർ എത്തി കുട്ടിയെ ഉഴവൂർ കെ ആർ നാരായണൻ ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് രാമപുരം വെള്ളിലാപ്പള്ളി ചിറകണ്ടം കനത്തിൽ സാലി (43)നെ കുറവിലങ്ങാട് പോലീസ് നിരീക്ഷണത്തിനായി സ്റ്റേഷനിൽ എത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K