19 November, 2019 09:56:13 PM


ജോളിക്ക് പിന്നാലെ ശീതള്‍: സയനൈഡ് നല്‍കി സൈനികനെ കൊന്നു; കാമുകന്‍ ഉള്‍പ്പെടെ കുടുങ്ങി




പുനെ: കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായി മറ്റൊരു സയനൈഡ് കൊലപാതകം. സൈനികനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ വിവാഹേതര ബന്ധം സൈനികന്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 38കാരനായ സഞ്ജയ് ബോസലെയുടെ മൃതദേഹം അഞ്ചു ദിവസം മുന്‍പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായത്.


നവംബര്‍ ഏഴിന് വീട്ടിലെത്തിയ ബോസലെയ്ക്ക് ശീതള്‍ സയനൈഡ് കലര്‍ത്തിയ വെളളം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാമുകനുമായുളള ബന്ധം സൈനികന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊല നടത്തിയശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ അരികില്‍ നിന്ന് ലഭിച്ച സെല്‍ഫോണാണ് കേസില്‍ വഴിത്തിരിവായത്. ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിലെ കാരണം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K