18 November, 2019 03:02:54 PM


ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി; ഹെല്‍മറ്റ് വലിച്ചെറിഞ്ഞു



ഏറ്റുമാനൂര്‍: റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മറ്റ് അടുത്ത കുറ്റിക്കാട്ടില്‍ നിന്നും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂറോ ടെക്നീഷ്യന്‍ ആയ കൊല്ലം പോളയത്തോട് ഗൌരിശങ്കരത്തില്‍ ശ്രീത് കൃഷ്ണയുടെ യമഹ ബൈക്ക് ആണ് മോഷ്ടക്കപ്പെട്ടത്.


കഴിഞ്ഞ ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മൂന്ന് മണിയോടെ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയ ശ്രീത് ബൈക്ക് സ്റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ വെച്ച് പൂട്ടിയശേഷം ട്രയിനില്‍ കൊല്ലത്തെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ വേണാട് എക്സ്പ്രസില്‍ തിരിച്ചെത്തിയ ശ്രീത് ബൈക്ക് എടുക്കാന്‍ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ ചെന്നപ്പോഴാണ് വാഹനം മോഷ്ടിക്കപ്പെട്ടതായി മനസിലായത്. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മറ്റ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K