16 November, 2019 03:20:50 PM


മല ചവിട്ടാൻ പത്ത് യുവതികൾ പമ്പയിൽ: എത്തിയത് വിജയവാഡ സ്വദേശികൾ; തിരിച്ചോടിച്ച് പൊലീസ്



പമ്പ: ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ പത്തു പേരെയാണു തടഞ്ഞത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. ആചാരത്തെക്കുറിച്ച് അറിയില്ലെന്നു സ്ത്രീകള്‍ പ്രതികരിച്ചു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളാണു പൊലീസ് പരിശോധിക്കുന്നത്.


സുപ്രീംകോടതി വിധിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ശബരിമല തീര്‍ഥാടനത്തിന് ഇന്നു വൈകിട്ട് തുടക്കമാകും. സന്നിധാനത്തെയും പമ്പയിലെയും നിയന്ത്രണങ്ങൾ പൊലീസ് ഒഴിവാക്കി. സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ സ്വാമി എന്നുതന്നെ അഭിസംബോധന ചെയ്യണമെന്നു പൊലീസിനു നിർദേശം നൽകി. യുവതികളെത്തിയാൽ നിയമോപദേശപ്രകാരം നടപടിയെടുക്കുമെന്നു ഡിജിപി റഞ്ഞു. വിശ്രമസ്ഥലത്തിന്റെ അപര്യാപ്തത ഒഴികെ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K