15 November, 2019 06:51:11 PM


മത്സരഓട്ടം: ഏറ്റുമാനൂര്‍ നഗരത്തില്‍ സ്വകാര്യബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു



ഏറ്റുമാനൂര്‍ : മത്സര ഓട്ടത്തിനിടെ സ്വകാര്യബസ് ഇരുചക്രവാഹനയാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ബസിനടിയിലേക്ക് വീണ ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ കുരിശുപള്ളികവലയില്‍ ആയിരുന്നു സംഭവം. നിസാരപരിക്കുകളേറ്റ ബൈക്ക് യാത്രികനെ ഏറ്റുമാനൂര്‍ പിഎച്ച്‌സിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

അപകടത്തെ തുടര്‍ന്ന് ബസ് നടുറോഡില്‍ കിടന്നത് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതതടസത്തിന് കാരണമായി. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായ പോയ ആംബുലന്‍സും കുരുക്കിലകപ്പെട്ടു. മത്സരഓട്ടത്തിന്റെ ഭാഗമായി ബസുകള്‍ ഗതാഗതനിയമങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങും പായുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K