12 November, 2019 03:41:01 PM


പാലക്കാട്ട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: രണ്ടു തൊഴിലാളികള്‍ മരിച്ചു



പാലക്കാട്: കോട്ടായി ചെറുകുളത്തിനു സമീപം ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിളിനിടയിൽപ്പെട്ട് രണ്ട് കയറ്റിറക്കു തൊഴിലാളികൾ മരിച്ചു. ചെറുകുളം  സ്വദേശികളായ വിശ്വനാഥൻ, ശ്രീധരൻ എന്നിവരാണ് മരിച്ചത്.  

കണ്ടെയ്നർ ലോറിയിലെത്തിച്ച മാർബിൾ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാർബിളിന് ഇടയിൽ കുരുങ്ങിയ ഇരുവരും തത്സമയം മരിച്ചു. ക്രെയിൻ ഉപയോഗിച്ച് മാർബിൾ പാളികൾ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K