30 March, 2016 11:53:54 PM


സെറ്റ് പരീക്ഷാഫലം

തിരുവനന്തപുരം : ഇക്കഴിഞ്ഞ ജനുവരി 31ന് തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ഡിസംബര്‍ 2015) ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്‍.ഡിയിലും www.lbscentre.org, ww.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. ആകെ 20183 പേര്‍ പരീക്ഷ എഴുതിയതില്‍ 3691 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 18.29. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് ചുവടെപറയുന്ന രേഖകളുടെ ഗസറ്റ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയക്കണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്. ബിരുദാനന്തര സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും ബി.എഡ് സര്‍ട്ടിഫിക്കറ്റ് അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുളള ബിരുദാനന്തര ബിരുദവും ബി.എഡും) പ്രോസ്‌പെക്ടിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്. SC/ST,OBC(നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2014 ഡിസംബര്‍ എട്ട്,മുതല്‍ 2015 ഡിസംബര്‍ ഏഴ് വരെയുളള കാലയളവില്‍ ലഭിച്ചതായിരിക്കണം). PH/VH വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. മുന്‍പ് ഹാജരാക്കിയവര്‍ക്ക് ഇത് ബാധകമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ മുതല്‍ വിതരണം ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K