30 March, 2016 12:45:09 PM


ഭൂമിയിടപാട് : മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്



മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, വിവാദസ്വാമി സന്തോഷ് മാധവന്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയും ത്വരിത പരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട നീക്കം ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കണം. എസ്‌.പി റാങ്കിലുള്ള ഓഫീസര്‍ അന്വേഷണം നടത്തണം. എത്രയും വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ നല്‍കിയ ഉത്തരവില്‍ പറയുന്നു.

ഖ്യമന്ത്രിയെ കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താന്‍ നിലവില്‍ തെളിവുകള്‍ ഒന്നുമില്ല. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മുഖ്യമന്ത്രി ഇതില്‍ പങ്കാളിയാണെന്ന്‌ കണ്ടെത്തിയാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്‌തമാക്കി.

15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K