04 November, 2019 08:02:44 PM


യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ വ്യാപക അഴിമതി നടന്നുവെന്ന് കണ്ടെത്തല്‍



തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി ചര്‍ച്ചയായിരിക്കെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന കൂടുതല്‍ അഴിമതികള്‍ പുറത്തേക്ക്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വി.കെ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി.


പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കരാറുകാരന് പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. ചെയ്യാത്ത ജോലിയുടെ പേരിലും പണം നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തി. വ്യാജ ബില്ലുകള്‍ വഴി തട്ടിയെടുത്ത 1.45 കോടി രൂപ ഈടാക്കും. ഇത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം നിര്‍ദ്ദേശം നല്‍കി. കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. എട്ട് പേര്‍ക്കെതിരെ അച്ചടക്ക നടപടിക്കും ശിപാര്‍ശയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K