03 November, 2019 03:41:13 PM


മൂക്കിനുള്ളില്‍ യുവാവ് കഞ്ചാവ് ഒളിപ്പിച്ചത് 18 വര്‍ഷത്തോളം: ഒടുവില്‍ പുറത്തെടുത്തത് ശസ്ത്രക്രിയയില്‍




കൈരളി വെബ് ഡസ്ക്:

പതിനെട്ട് വര്‍ഷത്തോളം മൂക്കിലൊളിപ്പിച്ച കഞ്ചാവ് പൊതി ശസ്ത്രക്രിയയിലൂടെ യുവാവിന്‍റെ മൂക്കില്‍ നിന്നും പുറത്തെടുത്തു.  ഓസ്‌ട്രേലിയയിലാണ് സംഭവം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന കാലത്താണ് യുവാവ് മൂക്കിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചത്. ആരും കാണാതെ ആവശ്യാനുസരണം ഉപയോഗിക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തത്. നിര്‍ഭാഗ്യ വശാല്‍ യുവാവിന്‍റെ പദ്ധതി വിജയിച്ചില്ല. മൂക്കിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പൊതി കുടുങ്ങി പോവുകയായിരുന്നു.


ഇത്രയും നാള്‍ ഉപയോഗിക്കാനാവാതെ വന്ന കഞ്ചാവ് ഒടുവില്‍ പുറത്തെടുക്കാന്‍  ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് കാണാനെത്തിയ കാമുകിയാണ് റബ്ബര്‍ ബലൂണിണിലുള്ളില്‍ ചെറിയ അളവില്‍ കഞ്ചാവ് നല്‍കിയത്. 2007ല്‍ ജേണല്‍ നടത്തിയ പഠനത്തില്‍ 21 വയസുള്ള യുവാവിന്റെ മൂക്കില്‍ നിന്ന് നൈലോണില്‍ പൊതിഞ്ഞ ഒപ്പിയവും കോക്കയിനും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K