31 October, 2019 07:58:43 PM


കണ്ണൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഭാഗികമായി അവധി




കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ കലക്​ടര്‍ വെള്ളിയാഴ്ചഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ പ്രഫഷണല്‍ കോളജ്, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.


​ തൃശൂര്‍ ജില്ലയില്‍തീരദേശ താലൂക്കുകളായ ചാവക്കാട്​, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചഅവധിയാണ്​. എം.ജി യൂനിവേഴ്​സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. മഴയെ തുടര്‍ന്ന്​ ഏഴ്​ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും അഞ്ച്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K