30 October, 2019 09:44:03 PM


കൗമാരക്കാരന് മദ്യം നൽകി ലഹരിയിലാക്കിയ കേസിൽ തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍



കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകി ലഹരിയിലാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പാക്കിൽ വാടകയ്ക്കു താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ ഇടുക്കി മാങ്കുളം കൊച്ചുപറമ്പിൽ ജിന്‍സണ്‍ (37) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം.


കൗമാരക്കാരനെ കൊണ്ട് മദ്യം വാങ്ങിപ്പിച്ച ശേഷം രാത്രിയിൽ  ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് ലഹരിയിലായ കൗമാരക്കാരനെ ബൈക്കിന് പിന്നിലിരുത്തി വീടിന് സമീപമെത്തിച്ച ശേഷം ഇയാള്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയിൽ കേസെടുത്തതോടെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K