28 October, 2019 02:21:39 PM


കബഡി സംസ്ഥാന താരമായ സ്കൂള്‍ വിദ്യാർഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടി; സംഭവം വർക്കലയിൽ



തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. വർക്കല ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥിയായ കബഡി സംസ്ഥാന താരത്തിനാണ് മർദനമേറ്റത്. സ്കൂളിൽ പടക്കം പൊട്ടിച്ചതിനായിരുന്നു മർദനം. നവംബർ ഏഴിന് ദേശീയ മീറ്റിൽ പങ്കെടുക്കാനിരിക്കുന്ന താരമാണ് വിദ്യാർഥി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. അതേസമയം പ്രിൻസിപ്പൽ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്കൂളിലെത്തിയതെന്നാണ് പൊലീസ് വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K