27 October, 2019 12:07:18 AM


പാലാക്കാർക്ക് ദീപാവലി സമ്മാനം: പാലായില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുതിയ കെഎസ്ആര്‍ടിസി ബസ്



പാലാ: പാലായിൽ നിന്നും കോയമ്പത്തൂരിലേക്ക് ഞായറാഴ്ച മുതൽ കെഎസ്ആര്‍ടിസി പുതിയ ബസ്  സർവ്വീസ് ആരംഭിക്കുന്നു. കച്ചവടക്കാർക്കും തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വലിയ അനുഗ്രഹമായി മാറും ഈ സർവ്വീസ്. ദിവസവും വൈകുന്നേരം 10 മണിക്ക് പാലായിൽ നിന്നും പുറപ്പെടുന്ന ഈ സർവ്വീസ് രാവിലെ 5.30 ന് കോയമ്പത്തൂർ ഗാന്ധിപുരത്ത് എത്തിച്ചേരും. തിരികെ രാവിലെ 10 മണിക്ക് കോയമ്പത്തൂരിൽ നിന്നും പുറപ്പെടുന്ന ബസ് വൈകുന്നേരം 5.30ന് പാലായിൽ എത്തിച്ചേരും.


കോയമ്പത്തൂരിലേക്ക് ഒരു രാത്രി സർവ്വീസ് എന്ന പാലാക്കാരുടെ ദീർഘകാലമായ ആഗ്രഹമാണ് ഈ സർവ്വീസിന്‍റെ വരവോടെ സഫലമാകുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ , അങ്കമാലി, തൃശൂർ, പാലക്കാട് വഴിയാണ് ബസ് കോയമ്പത്തൂര് എത്തുന്നത്. ഞായറാഴ്ച രാവിലെ 9.30ന് പാലാ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎല്‍എ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K