26 October, 2019 10:52:04 AM


ആര്‍.എസ്.എസ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ല; പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും - കുമ്മനം



തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയല്ല അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീധരന്‍പിള്ളയുടെ മാറ്റാന്‍ കാരണമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് തീരുമാനിക്കേണ്ടത്. പാര്‍ട്ടി തീരുമാനം എന്താണെങ്കില്‍ അത് അംഗീകരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ബാധ്യസ്ഥരാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K