29 March, 2016 03:47:26 PM


ബൈക്കില്‍ കടത്തിയ 250 പൊതി കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍



കൊല്ലം: ബൈക്കില്‍ കടത്തിയ 250 പൊതി കഞ്ചാവുമായി ക്രിമിനല്‍ കേസ്‌ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പെരുമ്പുഴ പുനുക്കന്നൂര്‍ സെറ്റില്‍മെന്റ്‌ കോളനിയില്‍ സന്തോഷ്‌ (38), പുനുക്കന്നൂര്‍ മനോജ്‌വനില്‍ സുഭാഷ്‌ (38) എന്നിവരാണ്‌ അറസ്‌റ്റിലായത്‌

.എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണു 250 പൊതി കഞ്ചാവുമായി ഇവര്‍ പിടിയിലായത്‌.കേരളപുരം-പെരുമ്പുഴ റോഡില്‍ വാഹന പരിശോധന നടത്തിയ എക്‌സൈസ്‌ സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്നു സാഹസികമായാണ്‌ പിടികൂടിയത്‌.സന്തോഷിനെതിരെ കുണ്ടറ സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസ്‌ നിലവിലുണ്ട്‌. 



Share this News Now:
  • Google+
Like(s): 410