24 October, 2019 04:24:23 PM


അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു: ചുഴലിക്കാറ്റായി മാറാന്‍ സാധ്യത




തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ വൈകുന്നേരത്തോടെ ദിശ മാറി ഒമാന്‍-യമന്‍ തീരത്തേക്ക് സഞ്ചരിക്കാനുളള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തുടക്കത്തില്‍ വടക്ക്-കിഴക്ക് ഭാഗത്തേക്കാണ് ന്യൂനമര്‍ദ്ദത്തിന്റെ ദിശയെങ്കിലും വഴിമാറുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K