24 October, 2019 12:09:02 AM


പോലീസിന് എന്തുമാകാം?: ബുള്ളറ്റ് റാലിയില്‍ മോഡിഫൈയ്ഡ് ബുള്ളറ്റുകള്‍


Modified Bikes, Rally, Police


തൃശൂർ: പോലീസ് സ്മൃതി ദിനത്തില്‍ തൃശ്ശൂരില്‍ നടന്ന ബുള്ളറ്റ് റാലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. റാലിയില്‍ ഉപയോഗിച്ച ഭൂരിഭാഗം വാഹനങ്ങളും രൂപമാറ്റം വരുത്തിയവയാണ് എന്നതാണ് റാലി ചര്‍ച്ചയാവാനുള്ള പ്രധാന കാരണം.

തൃശ്ശൂര്‍ സിറ്റി പോലീസ് യതീഷ് ചന്ദ്ര ഓടിക്കുന്ന ബുള്ളറ്റിലെ വീലുകളും മറ്റൊരു പോലീസ് ഓടിക്കുന്ന ബുള്ളറ്റിലെ സൈലന്‍സറും ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറികളാണെന്ന് ചുണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്.

വാഹനങ്ങള്‍ മോഡിവിക്കേഷന്‍ വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. വാഹനം ഷോറൂമില്‍ നിന്ന് ഇറക്കിയതിന് ശേഷം പഴയത് മാറ്റി പുതിയ പാര്‍ട്‌സുകള്‍ വെക്കുന്നതും വാഹനം മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പാര്‍ട്‌സുകളും മോഡിഫിക്കേഷഴന്റ പരിധിയില്‍പെടുന്നതാണ്.

എല്‍ ഇ ഡി ലൈറ്റുകള്‍ പിടിപ്പിക്കുന്നതും, അലോയി വീലുകള്‍ ഘടിപ്പിക്കുന്നതും, വലിയ ശബ്ദങ്ങള്‍ ഉള്ള സൈലന്‍സറുകളും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇങ്ങനെയുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ സുപ്രീം കോടതി വിധി ഉണ്ടായിരുന്നു.

എന്നാല്‍ പോലീസ് റാലിയില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ ഉപയോഗിച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കേരളാ പോലീസ് ഉള്‍പ്പെടെയുള്ള പേജുകളില്‍ വാഹന പ്രേമികള്‍ നല്‍കുന്ന കമന്റുകള്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K