23 October, 2019 08:56:08 AM


എരുമേലി രണ്ടാകും: മുക്കൂട്ടുതറയിൽ പുതിയ പഞ്ചായത്ത്; സംസ്ഥാനത്ത് 40 പുതിയ ഗ്രാമപഞ്ചായത്തുകൾക്ക് ശുപാർശ





എരുമേലി : പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിന്  ഇക്കഴിഞ്ഞ സെപ്റ്റംബർ  20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന  നിർദേശത്തെ തുടർന്ന്  എരുമേലിയിൽ പുതിയ പഞ്ചായത്ത്‌ രൂപീകരിക്കാൻ ശുപാർശ ചെയ്ത്  പഞ്ചായത്ത്‌ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ താമസിയാതെ അനുകൂല തീരുമാനം ആവുകയും നടപടികൾ ആരംഭിക്കുകയും ചെയ്താൽ അടുത്ത ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കും മുമ്പ് എരുമേലി രണ്ടാകുമെന്ന് ഉറപ്പായി. മുക്കൂട്ടുതറ ഉൾപ്പെടുന്ന എരുമേലിയുടെ കിഴക്കൻ  പ്രദേശങ്ങൾ പുതിയ പഞ്ചായത്ത്‌ ആയി മാറും.


മുക്കൂട്ടുതറ കേന്ദ്രമാക്കിയാണ്  പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുന്നതിന് ശുപാർശ സമർപ്പിച്ചിരിക്കുന്നത്.  
40 ഓളം പുതിയ പഞ്ചായത്തുകൾ  രൂപീകരിക്കാനാണ് ആലോചന. ഈ പട്ടികയിൽ ആദ്യം തന്നെ എരുമേലി ഉൾപ്പെട്ടിട്ടുണ്ടെന്ന് ന്യൂസ്‌ എരുമേലി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.പ്രളയം സൃഷ്‌ടിച്ച സാമ്പത്തിക ബാധ്യതകൾ മൂലം പുതിയ ത്രിതല  പഞ്ചായത്തുകളുടെ  രൂപീകരണം തൽക്കാലത്തേക്ക് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ ഭേദഗതി ഉണ്ടായതോടെയാണ് പഞ്ചായത്തുകളിൽ അടിയന്തിരമായി വിഭജനം വേണ്ടി വരുന്നവ മാത്രം പരിഗണിച്ച്  ഇപ്പോൾ നടപടികൾ ആയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K